സ്ത്രീധന തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് കഴുത്തറത്ത് കൊന്നു - അസ്മ
ഉത്തര്‍പ്രദേശിലെ രാംഗര്‍ഹ് പ്രദേശത്താണ് സംഭവം

ലക്നൗ:സ്ത്രീധനത്തെ ചൊല്ലിയുണ്ടായ വഴക്കിനിടെ 26 കാരിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി . ഉത്തര്‍പ്രദേശിലെ രാംഗര്‍ഹ് പ്രദേശത്ത് താമസിച്ചിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. കഴുത്തറത്താണ് ഭാര്യ അസ്മയെ ഭര്‍ത്താവ് ആസിഫ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. അസ്മയുടെ സഹോദരന്‍റെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.