സാങ്കേതിക പ്രശ്‌നം; അപ്പാച്ചെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി - അമൃത്‌സർ
കഴിഞ്ഞ ദിവസവും ലേയിൽ നിന്ന് ചണ്ഡീഗഡിലേക്ക് പോയ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കിയിരുന്നു.
സാങ്കേതിക പ്രശ്‌നം മൂലം അപ്പാച്ചെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി
അമൃത്‌സർ: ഇന്ത്യൻ വ്യോമസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റർ പഞ്ചാബിൽ അടിയന്തരമായി നിലത്തിറക്കി. പത്താൻകോട്ട് ബേസ് ക്യാമ്പിൽ നിന്നെടുത്ത ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലമാണ് അടിയന്തരമായി നിലത്തിറക്കിയത്. ഹെലികോപ്‌റ്ററിൽ ഉള്ളവർക്കോ ഗ്രാമവാസികൾക്കോ അപകടമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനാ സാമ്പിളുകളുമായി ലേയിൽ നിന്ന് ചണ്ഡീഗഡിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ ഹെലികോപ്റ്ററും ഉത്തർപ്രദേശിൽ അടിയന്തരമായി നിലത്തിറക്കിയിരുന്നു.