രാജസ്ഥാനില്‍ നവജാത ശിശുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു - നവജാത ശിശു
കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
![രാജസ്ഥാനില്‍ നവജാത ശിശുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു Newborn tests positive in Naguar Rajasthan coronavirus covid19 cases in Rajasthan jaipur news today baby tested coronavirus positive രാജസ്ഥാനില്‍ നവജാത ശിശുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു കൊവിഡ് 19 നവജാത ശിശു രാജസ്ഥാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6865325-595-6865325-1587368241394.jpg)
രാജസ്ഥാനില്‍ നവജാത ശിശുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു
ജയ്‌പൂര്‍: രാജസ്ഥാന്‍ നഗൗര്‍ ജില്ലയില്‍ നവജാത ശിശുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുകുമാര്‍ കശ്യപ് വ്യക്തമാക്കി. ഞായറാഴ്‌ചയാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ 59 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഗൗര്‍ ജില്ലയില്‍ എസ്‌എംഎസ് ആശുപത്രിയില്‍ ചികിത്സക്കിടെ 62 വയസുകാരനായ കൊവിഡ് രോഗി മരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു.