ഇൻഡോറില്‍ മാലിന്യക്കൂമ്പാരത്തിൽ നിന്നും നവജാത ശിശുവിനെ കണ്ടെത്തി - ഇൻഡോർ പൊലീസ്
പൊലീസ് സംഭവസ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു
ഇൻഡോറിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നും നവജാത ശിശുവിനെ കണ്ടെത്തി
ഭോപ്പാൽ: നവജാത ശിശുവിനെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇൻഡോറിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. കുഞ്ഞിനെ ലഭിച്ച വിവരം ഒരു സ്‌ത്രീയാണ് അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പെൺകുഞ്ഞിന് മണിക്കൂറുകൾ മാത്രമാണ് പ്രായമുള്ളതെന്ന് ഡോക്‌ടർമാർ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തിയ ഉടൻതന്നെ പൊലീസിന് വിവരമറിയിച്ചതായി സ്ത്രീ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.