ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ പ്രക്രിയകളും ലോകത്തിന് മാതൃകയാണെന്നും സ്പീക്കർ ഒാം ബിർലപറഞ്ഞു.
ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയ ലോകത്തിന് മാതൃകയാണെന്ന് ലോക്സഭ സ്പീക്കർ - ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയ ലോകത്തിന് മാതൃകയാണെന്ന് ലോക്സഭ സ്പീക്കർ
ഇരുസഭകളിലെയും എംപിമാർ പ്രകടിപ്പിച്ച വികാരങ്ങൾ കണക്കിലെടുത്താണ് പുതിയ പാർലമെന്‍റ് മന്ദിരം നിർമ്മിക്കാൻ പ്രധാനമന്ത്രി അനുമതി നൽകിയതെന്ന് സ്‌പീക്കർ പറഞ്ഞു
പുതിയ പാർലമെന്‍റ് മന്ദിരം പൂർത്തിയാകുന്നതോടെ എംപിമാരുടെ ഉത്തരവാദിത്തങ്ങൾ വർധിക്കുമെന്ന് സ്പീക്കർ പറഞ്ഞു. നിലവിലുള്ള കെട്ടിടം ഈ സാധ്യത നൽകാത്തതിനാൽ ഭാവിയിൽ അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് ഒരു പുതിയ പാർലമെന്‍റ് മന്ദിരം ആവശ്യമാണ്.
രാജ്യത്തിന്‍റെ വൈവിധ്യത്തെ പ്രതിഫലിപ്പിച്ച് ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്ന പുതിയ കെട്ടിടം പണിയണമെന്ന് ഇരുസഭകളിലെയും അംഗങ്ങൾ ആഗ്രഹിച്ചിരുന്നു. ഇരുസഭകളിലെയും എംപിമാർ പ്രകടിപ്പിച്ച വികാരങ്ങൾ കണക്കിലെടുത്താണ് പുതിയ പാർലമെന്‍റ് മന്ദിരം നിർമ്മിക്കാൻ പ്രധാനമന്ത്രി അനുമതി നൽകിയതെന്ന് സ്‌പീക്കർ പറഞ്ഞു.പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും വികാരങ്ങളെ പ്രധാനമന്ത്രി ബഹുമാനിച്ചു, ഞാൻ അദ്ദേഹത്തോട് നന്ദി അറിയിക്കുന്നുവെന്ന് സ്‌പീക്കർ പറഞ്ഞു.