ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര മന്ത്രിസഭ 1987 ലെ പകർച്ചവ്യാധി നിയമത്തിൽ ഭേദഗതി വരുത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ പ്രവർത്തകരുടെ സംരക്ഷിക്കുന്നതിന് തന്‍റെ സർക്കാർ പ്രതിബദ്ധത ഉള്ളവരാണെന്നും ട്വീറ്റ് ചെയ്തു.
ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി - കേന്ദ്ര മന്ത്രിസഭ
1987 ലെ പകർച്ചവ്യാധി നിയമത്തിൽ ഭേദഗതി വരുത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുന്നതിന് തന്‍റെ സർക്കാർ പ്രതിബദ്ധത ഉള്ളവരാണെന്നും ട്വീറ്റ് ചെയ്തു. ആരോഗ്യ പ്രവർത്തകർക്കെതിരെ ഉള്ള അതിക്രമങ്ങൾ ജാമ്യമില്ലാത്ത കുറ്റമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു
“1987 ലെ പകർച്ചവ്യാധി നിയമത്തിലെ ഭേദഗതി കൊവിഡ്-19 നെ ധീരമായി നേരിടുന്ന ഓരോ ആരോഗ്യ പ്രവർത്തകരെയും സംരക്ഷിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നു.” എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അവരുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കെതിരെ ഉള്ള അതിക്രമങ്ങൾ ജാമ്യമില്ലാത്ത കുറ്റമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ, ആശാ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരെയും സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. അതേസമയം കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ട സമയത്ത് അവരുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് ജനങ്ങളെ സേവിക്കാൻ സ്വയം അർപ്പിച്ചതാണ് അവരുടെ സേവനമെന്ന് ബിജെപി പ്രസിഡന്റ് ജെ.പി.നദ്ദ വ്യക്തമാക്കി.