എല്ലാ സൗകര്യങ്ങളോടും കൂടിയുള്ളതായിരിക്കും പുതിയ ടെര്‍മിനല്‍. ജമ്മു കാശ്മീരിന്‍റെയും ലഡാക്കിന്‍റെയും പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന രീതിയിലുള്ള കരകൗശലങ്ങളും ടെര്‍മിനലിന്‍റെ അലങ്കാരത്തിനായി നിര്‍മ്മിക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലം ഇവിടെ നിന്ന് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്. ജമ്മുവിന്‍റെ വികസനത്തിന് ലെഹ് എയര്‍പോര്‍ട്ട് ഒരു നാഴികക്കല്ലായിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലെഹ് എയര്‍പോര്‍ട്ടിന് പുതിയ ടെര്‍മിനല്‍ - ലെഹ് എയര്‍പോര്‍ട്ട്
ലഡാക്ക് ലെഹ് എയര്‍പോര്‍ട്ടിന്‍റെ പുതിയ ടെര്‍മിനലിനായി 480 കോടി രൂപ വകയിരുത്തുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഗുരുപ്രസാദ് മോഹപ്രത പറഞ്ഞു. 2021 സെപ്റ്റംബറോടെ ടെര്‍മിനലിന്‍റെ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
leh
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുയ ടെര്‍മിനലിന്‍റെ തറക്കല്ല് സ്ഥാപിച്ചത്. ഇതിന് പുറമെ ലഡാക്കിലെ ആദ്യ യൂണിവേഴ്സിറ്റിക്കും മോദി തറക്കല്ലിട്ടു.