ന്യൂഡൽഹി: കൽക്ക-ഷിംല സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ ഹിം ദർശൻ എക്സ്പ്രസ് ആരംഭിച്ചു. മലയോരമേഖലയുടെ മനോഹര കാഴ്ചകൾ യാത്രക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ഗ്ലാസ് റൂഫ് സംവിധാനമുള്ള ആറ് ആധുനിക, ഫസ്റ്റ് ക്ലാസ് എസി വിസ്ത-ഡോം കോച്ചുകൾ ട്രെയിനിൽ ഉണ്ട്.
ഹിം ദർശൻ എക്‌സ്‌പ്രസ് സർവ്വീസ് ആരംഭിച്ചു - ഹിം ദർശൻ എക്‌സ്‌പ്രശ് സർവ്വീസ് ആരംഭിച്ചു
ക്രിസ്‌മസ് സമ്മാനമെന്ന തരത്തിലാണ് റെയിൽവേ മന്ത്രാലയം കൽക്ക-ഷിംല സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് ഹിം ദർശൻ എക്സ്‌പ്രസ് ആരംഭിച്ചത്
ഹിം ദർശൻ എക്‌സ്‌പ്രശ് സർവ്വീസ് ആരംഭിച്ചു
630 രൂപയാണ് യാത്രാ നിരക്ക്. വിസ്റ്റ-ഡോം കോച്ചുകൾക്കായി ബുക്ക് ചെയ്ത ടിക്കറ്റുകളിൽ ഒരു ഇളവും അനുവദനീയമല്ല. എക്പ്രസ് ഓടി തുടങ്ങിയ ആദ്യ ദിവസമായ ഇന്നലെ 90 യാത്രക്കാർ രാവിലെ ഏഴ് മണിക്ക് കൽക്ക റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറി 12:55 ന് ഷിംല റെയിൽവേ സ്റ്റേഷനിൽ എത്തി. നിരവധി ആധുനിക സൗകര്യങ്ങളുള്ള വിസ്ത-ഡോം കോച്ചിൽ 15 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് റെയിൽവേ മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.
Last Updated : Dec 26, 2019, 4:42 AM IST