ന്യൂഡല്‍ഹി: പുതുതലമുറയിലുള്ളവരാണ് രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ തലമുറ ഒരു പുതിയ വ്യവസ്ഥയുടെ പ്രതിഫലനവും ഒരു പുതിയ യുഗത്തിന്‍റെയും പുതിയ ചിന്തയുടേയും വക്താക്കളാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇവരാണ് രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തേണ്ടതെന്നും പ്രധാനമന്ത്രി മൻ കി ബാത്തില്‍ പറഞ്ഞു.
പുതുതലമുറ രാജ്യത്തെ ഉന്നതിയിലേക്കെത്തിക്കുമെന്ന് പ്രധാനമന്ത്രി
2019 ലെ അവസാനത്തെ മൻ കി ബാത്താണ് ഞായറാഴ്‌ച നടന്നത്
2019 ലെ അവസാനത്തെ മൻ കി ബാത്താണ് ഞായറാഴ്ചയുണ്ടായിരുന്നത് . പ്രതിമാസ റേഡിയോ പ്രക്ഷേപണത്തിന്‍റെ അറുപതാം പതിപ്പിനിടെയാണ് രാജ്യത്തെ യുവതലമുറയെ കുറിച്ച് മോദി തന്‍റെ പ്രതീക്ഷകള്‍ പങ്കുവച്ചത്. എല്ലാവര്‍ക്കും പുതുവര്‍ഷ ആശംസകളും അദ്ദേഹം അറിയിച്ചു. വരാനിരിക്കുന്ന ദശകം യുവാക്കളുടെ ഭാഗത്തുനിന്നുള്ള സജീവമായ സംഭാവനയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബർ ഇരുപത്തിനാലിന് നടന്ന 'മൻ കി ബാത്ത്' പ്രസംഗത്തിൽ മോദി രാജ്യത്തൊട്ടാകെയുള്ള സ്കൂളുകളിൽ 'ഫിറ്റ് ഇന്ത്യ സ്‌കൂൾ ഗ്രേഡിംഗ് സംവിധാനം' തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് മൻ കി ബാത് റേഡിയോ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്നത്. കൂടാതെ ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും ആശയങ്ങളും അദ്ദേഹം സ്വീകരിച്ചിരുന്നു.