ജാമിയ മിലിയ; പൊലീസ് ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് - Jamia library went viral
ജാമിയ കോർഡിനേഷൻ കമ്മിറ്റിയാണ് വീഡിയോ പുറത്തുവിട്ടത്. ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ഡല്‍ഹി പൊലീസിന്‍റെ ക്രൂരമായ ആക്രമണം.
ന്യൂഡല്‍ഹി: സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമരത്തിനിടെ ജാമിയമിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളെ ലൈബ്രറിയിൽ വെച്ച് പൊലീസ് ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ജാമിയ കോർഡിനേഷൻ കമ്മിറ്റിയാണ് വീഡിയോ പുറത്തുവിട്ടത്. ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ഡല്‍ഹി പൊലീസിന്‍റെ ക്രൂരമായ ആക്രമണം. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പൊലീസിന്‍റെ ആക്രമണമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡിസംബര്‍ 15ന് ലൈബ്രറിയിലെ ഒന്നാം നിലയിലെ എം.എ/എം.ഫിൽ സെക്ഷനിലാണ് പൊലീസ് ആക്രമണം നടത്തിയത്. ലജ്ജ തോന്നുന്നു ഡൽഹി പൊലീസ് എന്ന കുറിപ്പോടെയാണ് ജാമിയ കോർഡിനേഷൻ കമ്മിറ്റി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.