കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ കൊറോണ വൈറസ്ബാധ സംശയിക്കപ്പെടുന്ന രോഗികളുടെ എണ്ണം 14 ആയി - കൊറോണ വൈറസ്

ഇവരെ രാം മനോഹർ ലോഹിയ ഹോസ്‌പിറ്റലിലെ നിരീക്ഷണ വാർഡിലേക്ക് മാറ്റി

delhi  rml  coronavirus  14 cases  in treatment  Ram Manohar Lohiya Hospital  pune  china  ഡൽഹി  കൊറോണ വൈറസ്  രാം മനോഹർ ലോഹിയ ഹോസ്‌പിറ്റൽ
ദേശീയ തലസ്ഥാനത്ത് കൊറോണ വൈറസ്; സംശയിക്കപ്പെടുന്ന രോഗികളുടെ എണ്ണം 14 ആയി

By

Published : Feb 4, 2020, 5:19 PM IST

ന്യൂഡൽഹി: ഡല്‍ഹിയില്‍ കൊറോണ സംശയിക്കപ്പെടുന്ന രോഗികളുടെ എണ്ണം 14 ആയി ഉയർന്നു. ഇവരെ രാം മനോഹർ ലോഹിയ ഹോസ്‌പിറ്റലിന്‍റെ നിരീക്ഷണ വാർഡിലേക്ക് മാറ്റി. ചൈനയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും കൊറോണ പകർച്ചവ്യാധി സാധ്യതയുള്ളതിനാലാണ് ഇവരെ നിരീക്ഷണ വാർഡിലേക്ക് മാറ്റിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നേരത്തെ 13 പേരായിരുന്നു സംശയത്തിലുണ്ടായിരുന്നത്. എന്നാൽ ചൊവ്വാഴ്ച ഒരാളെക്കൂടി നിരീക്ഷണ വാർഡിലേക്ക് മാറ്റി. ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് പൂനെയിലേക്ക് അയച്ചതായി ആർ‌എം‌എൽ അധികൃതര്‍ പറഞ്ഞു. റിപ്പോർട്ടുകൾ ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കൂവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details