ന്യൂഡൽഹി: കൊവിഡ് കേസുകളിൽ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഡൽഹി സർക്കാർ 10,000 കിടക്കകളുള്ള താൽകാലിക കൊവിഡ് ആശുപത്രി നിർമിക്കാൻ ഒരുങ്ങുന്നു. ഛത്തർപൂരിലാണ് ഇത് ആസൂത്രണം ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി ഛത്തർപൂർ പ്രദേശത്തെ രാധ സോമി സത്സംഗ് ബിയാസ് കാമ്പസിൽ ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ ഞായറാഴ്ച പരിശോധന നടത്തി.
ഡൽഹിയിൽ 10,000 കിടക്കകളുള്ള ആശുപത്രിയുടെ നിർമിക്കും - ഡൽഹി
ഇതിന്‍റെ ഭാഗമായി ഛത്തർപൂർ പ്രദേശത്തെ രാധ സോമി സത്സംഗ് ബിയാസ് കാമ്പസിൽ ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ ഞായറാഴ്ച പരിശോധന നടത്തി
![ഡൽഹിയിൽ 10,000 കിടക്കകളുള്ള ആശുപത്രിയുടെ നിർമിക്കും makeshift hospital covid-19 New Delhi Anil Baijal 10,000 beds Radha Soami Satsang Beas കൊവിഡ് ഡൽഹി 10,000 കിടക്ക'](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7616195-722-7616195-1592144531241.jpg)
ബൈജാളിനോടൊപ്പം രാധ സ്വാമി സത്സംഗ് വ്യാസ് ഉദ്യോഗസ്ഥർ, പ്രാദേശിക ജില്ലാ മജിസ്‌ട്രേറ്റ് ബി എം മിശ്ര, മെഹ്‌റോളിയിലെ എസ്ഡിഎം സോനാലിക ജീവാനി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. തുടർന്ന് വൈറസ് രോഗികൾക്കായി ഈ പ്രദേശം എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അനിൽ ബൈജാൽ ചർച്ച നടത്തി.
1,700 അടി നീളവും 700 അടി വീതിയുമുള്ള രാധ സോമി സത്സംഗ് ബിയാസിൽ ആശുപത്രി ഒരുക്കങ്ങൾക്കായി പതിനായിരത്തോളം പേരെ ക്രമീകരിച്ചിട്ടുണ്ടെന്ന് എസ്‌ഡിഎം സോനാലിക ജീവാനി പറഞ്ഞു. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത പതിനഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ആശുപത്രി പ്രവർത്തിച്ച് തുടങ്ങുമെന്നും ജീവാനി കൂട്ടിച്ചേർത്തു. ഇവിടെ ഡൽഹി സർക്കാറിന്‍റെ മെഡിക്കൽ സ്റ്റാഫുകൾ കൊവിഡ് രോഘികൾക്ക് ചികിൽസ നൽകും. മിക്ക കിടക്കകളിലും ഓക്സിജൻ ലഭിക്കുമെന്നും വെന്‍റിലേറ്ററുകൾ ഉറപ്പാക്കുമെന്നും ജീവാനി പറഞ്ഞു. ഡൽഹിയിലെ താപനില കണക്കിലെടുത്ത് ഫാനുകളോടൊപ്പം കൂളറുകളും ഉണ്ടാകുമെന്നും ജീവാനി പറഞ്ഞു. ദേശീയ തലസ്ഥാനത്ത് ജൂലൈ അവസാനത്തോടെ ഒരു ലക്ഷം കിടക്കകൾ വേണമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.