ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 800 പേര്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മൗജുപൂരിലെ മൊഹല്ല ക്ലിനിക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയാണ് 15 ദിവസത്തെ നിരീക്ഷണത്തിലാക്കിയതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി. ക്ലിനിക്കിലെത്തിയ യുവതിക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍ക്ക് കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുന്നത്.
ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഡല്‍ഹിയില്‍ 800 പേര്‍ നിരീക്ഷണത്തില്‍ - COVID-19
മൗജുപൂരിലെ മൊഹല്ല ക്ലിനിക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയാണ് 15 ദിവസത്തെ നിരീക്ഷണത്തിലാക്കിയത്.
maujpur corona people quarantined COVID-19 Mohalla clinic
മാര്‍ച്ച് 21നാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സൗദിയില്‍ നിന്ന് തിരിച്ചെത്തിയ യുവതി ക്ലിനിക്കിലെത്തിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശം അണു വിമുക്തമാക്കി.