ന്യൂഡൽഹി:പുതിയ 72,049 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 67.57 ലക്ഷമായി ആയി. 57,44,693 പേർ കൂടി കൊവിഡ് മുക്തരായതോടെ ദേശീയ കൊവിഡ് മുക്തി നിരക്ക് 85.02 ശതമാനമായി ഉയർന്നു. 67,57,131 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
67 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ - കൊവിഡ് മുക്തി നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 986 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,04,555 ആയി ഉയർന്നു
67 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 986 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,04,555 ആയി ഉയർന്നു. രാജ്യത്ത് ആകെ 907883 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. ഇത് ആകെ കൊവിഡ് കേസുകളുടെ 13.44 ശതമാനമാണ്. ഒക്ടോബർ ആറ് വരെ രാജ്യത്ത് ആകെ 8,22,71,654 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.