ഹൈദരാബാദ്:തെലങ്കാനയിൽ പുതിയതായി 2,043 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 11 പേരാണ് സംസ്ഥാനത്ത് പുതിയതായി കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ തെലങ്കാനയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.67 ലക്ഷം ആയി. സർക്കാർ ബുള്ളറ്റിൻ പ്രകാരം ഏറ്റവും കൂടുതൽ രോഗ ബാധ റിപ്പോർട്ട് ചെയ്ത ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ (ജിഎച്ച്എംസി) പുതിയതായി റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ 314 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രംഗറെഡ്ഡിയിൽ 174, മേഡൽ മൽക്കജ്ഗിരിയിൽ 144 എന്നിങ്ങനെയാണ് വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം.
തെലങ്കാനയിൽ 2,043 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് മുക്തി നിരക്ക്
1.35 ലക്ഷം ആളുകളാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. 30,673 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്
തെലങ്കാനയിൽ 2,043 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
1.35 ലക്ഷം ആളുകളാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. 30,673 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സെപ്റ്റംബർ 17 ന് 50,634 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധനിച്ചത്. തെലങ്കാനയിൽ ആകെ 23.79 ലക്ഷം സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 0.60 ശതമാനവും കൊവിഡ് മുക്തി നിരക്ക് 81.02 ശതമാനവുമാണ്.