ഗോവയില്‍ 100 പേര്‍ക്ക് കൂടി കൊവിഡ് - COVID-19
സംസ്ഥാനത്ത് 895 പേരാണ് ചികിത്സയിലുള്ളത്. 1,347 പേര്‍ക്ക് രോഗം ഭേദമായി.
ഗോവയില്‍ 100 പേര്‍ക്ക് കൂടി കൊവിഡ്
പനാജി: ഗോവയില്‍ 100 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് നൂറോളം കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഗോവയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,151 ആയി. 895 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. വെള്ളിയാഴ്‌ച 74 പേര്‍ കൂടി രോഗമുക്തി നേടി. 4,500 സാമ്പിളുകൾ പരിശോധിച്ചതിലാണ് 100 പേര്‍ക്ക് രോഗം കണ്ടെത്തിയത്. 2,685 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇതുവരെ സംസ്ഥാനത്ത് 87,865 സാമ്പിളുകൾ പരിശോധിച്ചു.