ജയ്പൂർ: രാജസ്ഥാനിൽ വിവാഹിതയായ സ്ത്രീയെ ഹോട്ടൽ മുറിയിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മൂന്ന് പേർ തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് സർദാർ പട്ടണത്തിലെ ചൗറു എന്ന 26 കാരിയാണ് പരാതി നൽകിയത്. ബന്ധുവും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയിൽ വ്യക്തമാക്കി.
ജയ്‌പൂരിൽ വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു - വിവാഹിതയെ കൂട്ടബലാത്സംഗം ചെയ്തു
ബന്ധുവും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയിൽ വ്യക്തമാക്കി.
കൂട്ടബലാത്സംഗം
ബന്ധുവിൽ നിന്ന് 1000 രൂപ സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായും തുടർന്ന് പണം വാങ്ങാൻ ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടതായും യുവതി മൊഴി നൽകി. വിവരം പുറത്ത് പറയരുതെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു.
സംഭവത്തിൽ വിശ്വകർമ പൊലീസ് അന്വേഷണം ആരംഭിക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഹോട്ടൽ ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഹോട്ടലിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവികളും പരിശോധിച്ച് വരികയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.