ന്യൂഡൽഹി:ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി ചുമതലയേറ്റ ശേഷം ലഫ്റ്റനന്‍റ് ജനറൽ മനോജ് മുകുന്ദ് നരവാനെ ദേശീയ യുദ്ധസ്മാരകം സന്ദർശിച്ച് വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ശേഷം അമർ ജവാൻ ജ്യോതിയിൽ അദ്ദേഹം പുഷ്പ ചക്രം സമർപ്പിച്ചു.
ലഫ്.ജനറൽ എം.എം നരവാനെ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു - ലഫ്.ജനറൽ എം.എം നരവാനെ ദേശീയ യുദ്ധസ്മാരകം സന്ദർശിച്ചു
ജനറൽ ബിപിൻ റാവത്തിന്‍റെ പിൻഗാമിയായി 28-ാമത് കരസേനാ മേധാവിയായാണ് ലഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാനെ ചുമതലയേറ്റെടുത്തത്. ജനറൽ നരവാനെ മുമ്പ് കരസേനാ ഉപമോധാവിയായാണ് സേവനം അനുഷ്ഠിച്ചത്
പുതിയ കരസേനാ മേധാവിയായി ചുമതലയേറ്റ ലഫ്.ജനറൽ എം.എം നരവാനെ ദേശീയ യുദ്ധസ്മാരകം സന്ദർശിച്ചു
ജനറൽ ബിപിൻ റാവത്തിന്‍റെ പിൻഗാമിയായി 28-ാമത് കരസേനാ മേധാവിയായാണ് ലഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാനെ ചുമതലയേറ്റെടുത്തത്. ജനറൽ നരവാനെ മുമ്പ് കരസേനാ ഉപമോധാവിയായാണ് സേവനം അനുഷ്ഠിച്ചത്. കശ്മീരിലെ ഭീകര വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം സേനാ പുരസ്കാരവും വിശിഷ്ഠ പുരസ്കാരവും നേടിയിട്ടുണ്ട്.