ഹൈദരാബാദ്: തെലങ്കാനയിൽ 985 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 12,349 ആയി ഉയർന്നു. ഏഴ് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 237 ആയി. 7,436 പേരാണ് ചികിത്സയിൽ കഴിയുന്നത്. വെള്ളിയാഴ്‌ച 78 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,766 ആയി.
തെലങ്കാനയിൽ 985 കൊവിഡ് കേസുകൾ കൂടി - ഇന്ത്യ കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 12,349. രോഗമുക്തി നേടിയവർ 4,766
തെലങ്കാനയിൽ 985 കൊവിഡ് കേസുകൾ കൂടി
17,296 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,90,401 ആയി ഉയർന്നു. 1,89,463 പേർ ചികിത്സയിൽ തുടരുമ്പോൾ 2,85,637 പേർ രോഗമുക്തി നേടി. 15,301 പേർ മരിച്ചു.