തെലങ്കാനയില്‍ 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1326 ആയി

ഹൈദരാബാദ്: തെലങ്കാനയില്‍ 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1326 ആയി. 32 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. ഇന്ന് സ്ഥിരീകരിച്ച 51 പേരില്‍ 14 പേര്‍ കുടിയേറ്റ തൊഴിലാളികളും 37 പേര്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെടുന്നവരുമാണ്. 822 പേര്‍ ഇതുവരെ കൊവിഡ് രോഗവിമുക്തി നേടിയിട്ടുണ്ട്. 472 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗവിമുക്തി നേടിയ 21 പേര്‍ ഇന്ന് ആശുപത്രി വിട്ടു.