ന്യൂഡൽഹി: ഉപഭോക്താക്കളെ ആകർഷിക്കാൻ സൗജന്യ സ്‌ട്രീമിങുമായി നെറ്റ്‌ഫ്‌ളിക്‌സ്. ഡിസംബർ അഞ്ച്, ആറ് തീയതികളിലാണ് നെറ്റ്‌ഫ്‌ളിക്‌സിന്‍റെ സൗജന്യ ഓഫർ എത്തുന്നത്. ഡിസംബർ അഞ്ചിന് അർധരാത്രി മുതൽ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ, സീരീസുകൾ, അവാർഡ് നേടിയ ഡോക്യുമെന്‍ററികൾ, റിയാലിറ്റി ഷോകൾ എന്നിവ ഇന്ത്യയിലെ ആർക്കും കാണാൻ സാധിക്കും. ഒക്‌ടോബറിലാണ് പ്രമുഖ ഒടിടി സ്ട്രീമിങ് കമ്പനിയായ നെറ്റ്‌ഫ്‌ളിക്‌സ് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് സൗജന്യ സ്ട്രീമിങ് പ്രവേശനം നൽകുമെന്ന് പ്രഖ്യാപിച്ചത്.
ഇന്ത്യയിൽ 48 മണിക്കൂർ സൗജന്യ സ്‌ട്രീമിങുമായി നെറ്റ്‌ഫ്‌ളിക്‌സ് - സൗജന്യ സ്‌ട്രീമിങ്
ഡിസംബർ അഞ്ച്, ആറ് തീയതികളിലാണ് നെറ്റ്‌ഫ്‌ളിക്‌സിന്‍റെ സൗജന്യ ഓഫർ ഉപഭോക്താക്കളിലേക്ക് എത്തുന്നത്
ഇന്ത്യയിൽ 48 മണിക്കൂർ സൗജന്യ സ്‌ട്രീമിങുമായി നെറ്റ്‌ഫ്‌ളിക്‌സ്
നെറ്റ്‌ഫ്‌ളിക്‌സിലൂടെ ലോകമെമ്പാടുമുള്ള ചലച്ചിത്രങ്ങൾ, സീരിസുകൾ തുടങ്ങിയവ ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സിഇഒയും, നെറ്റ്‌ഫ്‌ളിക്‌സ് ചീഫ് പ്രൊഡക്റ്റ് ഓഫിസറുമായ ഗ്രെഗ് പീറ്റേഴ്‌സ് അറിയിച്ചു. ഇത് ലഭിക്കുന്നതിനായി 'netflix.com/StreamFest' സന്ദർശിച്ച് ഉപഭോക്താവിന്‍റെ പേര്, ഇമെയിൽ അല്ലെങ്കിൽ ഫോൺ നമ്പർ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്‌ത് സ്ട്രീമിംഗ് ആരംഭിക്കണം. പേയ്‌മെന്‍റ് ആവശ്യമില്ല.