ന്യൂഡൽഹി:നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലി വ്യാഴാഴ്‌ച ഇന്ത്യയിലെത്തും. ജനുവരി 14 മുതൽ 16 വരെ മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് മന്ത്രി ഇന്ത്യയിലെത്തുന്നത്. ഇന്ത്യ- നേപ്പാൾ അതിർത്തി തർക്കങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ മുതിർന്ന നേതാവാണ് പ്രദീപ് കുമാർ ഗ്യാവാലി. നേപ്പാൾ-ഇന്ത്യ ജോയിന്‍റ് കമ്മീഷന്‍റെ ആറാമത് ചർച്ചയിൽ മന്ത്രി പങ്കെടുക്കും.
നേപ്പാൾ വിദേശകാര്യ മന്ത്രി വ്യാഴാഴ്‌ച ഇന്ത്യയിലെത്തും - നേപ്പാൾ-ഇന്ത്യ ജോയിന്‍റ് കമ്മീഷൻ
ഇന്ത്യ- നേപ്പാൾ അതിർത്തി തർക്കങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ മുതിർന്ന നേതാവാണ് പ്രദീപ് കുമാർ ഗ്യാവാലി. ജനുവരി 14 മുതൽ 16 വരെ മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് മന്ത്രി ഇന്ത്യയിലെത്തുന്നത്.
നേപ്പാൾ വിദേശകാര്യ മന്ത്രി വ്യാഴാഴ്‌ച ഇന്ത്യയിലെത്തും
വ്യാപാരം, ഗതാഗതം, ഊർജ്ജം, അതിർത്തി, കൊവിഡ്, അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, നിക്ഷേപം, കൃഷി, ടൂറിസം തുടങ്ങിയ വിഷയങ്ങളിലുള്ള സഹകരണം ചർച്ചയിൽ വിഷയമാകും. ഇന്ത്യയിലെ നേപ്പാൾ അംബാസിഡർ, വിദേശകാര്യ സെക്രട്ടറി, ഹെൽത്ത് സെക്രട്ടറി തുടങ്ങിയവർ വിദേശകാര്യ മന്ത്രിയെ അനുഗമിക്കും.