ലക്‌നൗ: ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് മടങ്ങിയെത്തിയ നേപ്പാൾ സ്വദേശി അന്തരിച്ചു. ഉത്തർപ്രദേശിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന ദേവ് ബഹദൂർ (34) എന്നയാളാണ് ഇന്ന് രാവിലെ മരിച്ചത്. നേപ്പാളിലെ സിയാങ്‌ജ സ്വദേശിയായ ബഹദൂറിന്‍റെ മരണകാരണം കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി ദേവ് ബഹദൂറിന്‍റെ ആരോഗ്യനില വഷളായിരുന്നുവെന്നും അദ്ദേഹം യുപിയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ ചികിത്സയിലായിരുന്നുവെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) ജസ്ദീർ സിംഗ് പറഞ്ഞു.
യുപിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന നേപ്പാൾ സ്വദേശി മരിച്ചു - സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്
കഴിഞ്ഞ രണ്ട് ദിവസമായി ദേവ് ബഹദൂറിന്‍റെ ആരോഗ്യനില വഷളായിരുന്നു. എന്നാൽ, ഇയാളുടെ മരണകാരണം കണ്ടെത്തിയിട്ടില്ല
നേപ്പാൾ സ്വദേശി മരിച്ചു
ഇയാൾ ഈ മാസം 18നാണ് സോണാലി അതിർത്തിയിലെത്തിയത്. ശേഷം, ബഹദൂറിനെ ഇവിടുത്തെ നിരീക്ഷണകേന്ദ്രത്തിലാക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി മുതൽ ആരോഗ്യം വഷളാകുകയും ഇന്ന് പുലർച്ചെ അദ്ദേഹം മരിച്ചുവെന്നും ജസ്ദീർ സിംഗ് കൂട്ടിച്ചേർത്തു.