കേരളം

kerala

ETV Bharat / bharat

ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടവുമായി നേപ്പാള്‍ - നേപ്പാള്‍

ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര,ലിപുലേഖ് ,കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്‍റെ ഭാഗമായി കാണിച്ചുള്ള ഭരണ രാഷ്‌ട്രീയ ഭൂപടമാണ് നേപ്പാള്‍ ഔദ്യോഗികമായി തയ്യാറാക്കിയത്.

India territories nepal  Limpiyadhura  Padma Aryal  border row  ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടവുമായി നേപ്പാള്‍  നേപ്പാള്‍  ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി തര്‍ക്കം
ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടവുമായി നേപ്പാള്‍

By

Published : May 21, 2020, 1:51 PM IST

കാഠ്‌മണ്ഡു: ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പുതിയ ഭൂപടം തയ്യാറാക്കി നേപ്പാള്‍. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര ,ലിപുലേഖ്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്‍റെ ഭാഗമായി കാണിച്ചുള്ള ഭരണ രാഷ്‌ട്രീയ ഭൂപടമാണ് നേപ്പാള്‍ ഔദ്യോഗികമായി തയ്യാറാക്കിയത്. ഈ പ്രദേശങ്ങള്‍ ഇരു രാജ്യങ്ങളുടെയും ഭാഗമാണെന്ന തര്‍ക്കമാണ് നിലനില്‍ക്കുന്നത്.

ബുധനാഴ്‌ച വൈകുന്നേരം നേപ്പാള്‍ ലാന്‍റ് റീഫോര്‍മ്സ് ആന്‍റ് മാനേജ്മെന്‍റ് വകുപ്പ് മന്ത്രി പത്മ ആര്യല്‍ പുതുക്കിയ ഭൂപടം പുറത്തിറക്കിയത്. ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മാപ്പ് ഭൂവിനിയോഗ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. 1997ലാണ് ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി തര്‍ക്കം ആരംഭിക്കുന്നത്. അതേ വര്‍ഷം തന്നെ ലിപുലേഖ് പാസിലുള്ള അവകാശത്തെ നേപ്പാള്‍ വെല്ലുവിളിച്ചു. വര്‍ഷങ്ങള്‍ പഴക്കമുള്ള തീര്‍ഥാടന വാണിജ്യ പാതയായിരുന്നു ലിപുലേഖ് പാസ്. കാലാപാനി താഴ്‌വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാലാപാനി ഇന്ത്യയുടെ അതിര്‍ത്തി പ്രദേശമാണ്.

നേപ്പാളിന്‍റെ പുതിയ ഭൂപടം

ഇന്ത്യയുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തി നിശ്ചയിക്കാനായി 1816ല്‍ നേപ്പാള്‍ രാജാവ് പൃഥി നാരായണ്‍ ഷാ ബ്രിട്ടീഷുകാരുമായി ഒപ്പുവെച്ച സുഗൗലി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് അവകാശവാദം നിലനില്‍ക്കുന്നത്. ഇന്ത്യ ചൈന യുദ്ധം നടക്കുന്ന 1962മുതല്‍ ഇന്ത്യ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിരുന്നു. 1954 ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഒപ്പുവെച്ച വ്യാപാര ഉടമ്പടിയില്‍ ലിപുലേഖ് പാസ് ഇന്ത്യന്‍ ഗേറ്റ്‌വേയായി അംഗീകരിച്ചിരുന്നു. 1961ലെ നേപ്പാള്‍ ചൈനയുമായുള്ള ഉടമ്പടി പ്രകാരം ടിങ്കര്‍ പാസ് നേപ്പാളിന്‍റെ പ്രവേശന കേന്ദ്രമായും പ്രഖ്യാപിച്ചിരുന്നു. ലിപുലേഖ് വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനായുണ്ടാക്കിയ കരാറിനെ 2015ല്‍ നേപ്പാള്‍ എതിര്‍ത്തിരുന്നു.

മെയ് 8ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസിനെ ചൈനയിലെ കൈലാസ് മാനസരോവറുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഉദ്ഘാടനം ചെയ്‌തിരുന്നു. ഈ നടപടിയെ നേപ്പാള്‍ എതിര്‍ക്കുകയും പ്രദേശത്ത് സുരക്ഷാ പോസ്റ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് നടപടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്‌തിരുന്നു. ഉത്തരാഖണ്ഡിലെ പിത്തോറഖര്‍ ജില്ലയിലൂടെ പോകുന്ന റോഡ് പൂര്‍ണമായും ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details