കേരളം

kerala

ETV Bharat / bharat

മൗണ്ട് എവറസ്റ്റിൽ മൂന്ന് ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ക്ക് മരണം - മൗണ്ട് എവറസ്റ്റ്

സീസണിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് പർവ്വതാരോഹകരുടെ മരണസംഖ്യയെത്തുന്നത്

നേപ്പാളിലെ മൗണ്ട് എവറസ്റ്റ്

By

Published : May 24, 2019, 8:14 PM IST

കാഠ്മണ്ഡു: മൗണ്ട് എവറസ്റ്റ് കൊടുമുടിയിൽ മൂന്ന് ഇന്ത്യൻ പർവ്വതാരോഹകർ മരണപ്പെട്ടു. ഇതോടെ ഈ സീസണിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് പർവ്വതാരോഹകരുടെ മരണസംഖ്യയെത്തുന്നത്.

രണ്ട് പേരടങ്ങുന്ന പര്യടന സംഘത്തിലെ നിഖിൽ ഭഗവാൻ എന്ന പർവ്വതാരോഹകർ ക്യാമ്പിനിടയിലാണ് മരിച്ചത്. കൊടുമുടി ഇറങ്ങാൻ നേരത്ത് നിഖിൽ ക്ഷീണിതനാകുകയും ക്യാമ്പിലേക്ക് തിരിച്ച് വരികയും ചെയ്തു. പിന്നീട് ടെന്‍റിനുള്ളിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു നിഖിൽ ഭഗവാൻ.

മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ പര്യവേഷണ സംഘത്തിലുണ്ടായിരുന്ന 53 വയസുള്ള കൽപനാ ദാസും എവറസ്റ്റ് കയറുന്നതിനിടയിൽ മരിച്ചു. ഇന്ത്യക്കാരിയായിരുന്നു കൽപനാ ദാസ്. തന്‍റെ ഭർത്താവിനോടൊപ്പം എവറസ്റ്റിൽ നിന്നും ഇറങ്ങുന്ന വേളയിൽ മരിച്ച വനിതയാണ് അഞ്ജലി കുൽക്കർണി.

ഈ മാസം ആദ്യം യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ രണ്ട് പർവ്വതാരോഹകർ എവറസ്റ്റിൽ നിന്നും ഇറങ്ങവെ മരണമടഞ്ഞിരുന്നു. ഒപ്പം ഒരു ഐറിഷ് പർവ്വതാരോഹകനെ കാണാതാകുകയും ചെയ്തിരുന്നു. ഇദ്ദേഹം മരണത്തിന് കീഴടങ്ങിയെന്ന് കരുതപ്പെടുന്നു.

സ്പ്രിംഗ് കാലഘട്ടത്തിൽ നൂറുക്കണക്കിന് ആളുകളാണ് എവറസ്റ്റ്, ഹിമാലയൻ കൊടുമുടികൾ കയറാൻ ശ്രമിക്കുന്നത്. ഈ ശ്രമങ്ങൾക്കിടയിൽ അനവധിയാളുകൾ ലക്ഷ്യ പ്രാപ്തിയിലെത്തുന്നു. എന്നാൽ ഒരു വിഭാഗം പർവ്വതാരോഹകർക്കും കൊടുമുടി കയറൽ അവസാന യാത്രയാവുകയാണ്.

ABOUT THE AUTHOR

...view details