പട്ന: ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ രണ്ട് പുതിയ നേപ്പാൾ ക്യാമ്പുകൾ കണ്ടെത്തി. അതിർത്തിക്കടുത്തുള്ള വാൽമിക്കി നഗർ ഗന്ധക്രാജിന് സമീപമാണ് ക്യാമ്പുകൾ കണ്ടെത്തിയത്. വാൽമിക്കി നഗറിലെ ഗാണ്ടക് ബാരേജിൽ സായുധ പൊലീസ് സേനക്കൊപ്പം സൈന്യത്തെയും നിയമിക്കാനാണ് നേപ്പാൾ പദ്ധയിടുന്നതെന്നാണ് സൂചന. നേപ്പാളിൽ പഴയ ആയുധങ്ങൾക്ക് പകരം പുതിയ ആയുധങ്ങൾ മാറ്റി സ്ഥാപിക്കുകയാണെന്ന രഹസ്യ സന്ദേശവും ലഭിച്ചിട്ടുണ്ട്. ലോക്ക് ഡൌൺ തുടരുന്നതിനാൽ ഇന്ത്യ-നേപ്പാൾ അതിർത്തി അടഞ്ഞുകിടക്കുകയാണ്.
ഇന്ത്യൻ അതിർത്തിയിൽ സൈനിക ക്യാമ്പുകൾ സ്ഥാപിച്ച് നേപ്പാൾ
നേരത്തേ ഇന്ത്യൻ അതിർത്തിയിൽ സ്ഥാപിച്ച ക്യാമ്പുകൾ സൈനിക ചർച്ചകൾക്ക് ശേഷം നേപ്പാൾ നീക്കം ചെയ്തിരുന്നു
ഇന്ത്യൻ അതിർത്തിയിൽ സൈനിക ക്യാമ്പുകൾ സ്ഥാപിച്ച് നേപ്പാൾ
നേരത്തെ ഇന്ത്യൻ അതിർത്തിയിലെ പന്തോള ഗ്രാമത്തിൽ നിർമിച്ച താൽക്കാലിക ക്യാമ്പും വാച്ച് ടവറും സൈനിക ചർച്ചകൾക്ക് ശേഷം നേപ്പാൾ നീക്കം ചെയ്തിരുന്നു. ഇന്ത്യ-നേപ്പാൾ അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ക്യാമ്പുകൾ നിർമിച്ച് നേപ്പാൾ രംഗത്ത് വന്നിരിക്കുന്നത്. ഇത് ഗ്രാമവാസികളെ കൂടുതൽ പരിഭ്രാന്തരാക്കുകയാണ് ചെയ്തിരിക്കുന്നത്.