കാഠ്മണ്ഡു: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നേപ്പാളിൽ 314 പുതിയ കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ നേപ്പാളിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,762 ആയി ഉയർന്നു. ഇതിൽ 14 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
നേപ്പാളിൽ 314 പേർക്ക് കൂടി കൊവിഡ് - കൊവിഡ് -19
പുതിയ കേസുകളിൽ 294 പുരുഷന്മാരും 20 സ്ത്രീകളും മൂന്ന് വയസുള്ള പെൺകുട്ടിയുമാണ് ഉൾപ്പെട്ടിരിക്കുന്നത്. രാജ്യത്തെ 77 ജില്ലകളിൽ 71 ജില്ലകളിലേക്കും കൊവിഡ് വ്യാപിച്ചതായി ആരോഗ്യ-ജനസംഖ്യാ മന്ത്രാലയം വക്താവ് ഡോ. ജാഗേശ്വർ ഗൗതം പറഞ്ഞു.
നേപ്പാളിൽ 314 പേർക്ക് കൂടി കൊവിഡ്
പുതിയ കേസുകളിൽ 294 പുരുഷന്മാരും 20 സ്ത്രീകളും മൂന്ന് വയസുള്ള പെൺകുട്ടിയുമാണ് ഉൾപ്പെട്ടിരിക്കുന്നത്. രാജ്യത്തെ 77 ജില്ലകളിൽ 71 ജില്ലകളിലേക്കും കൊവിഡ് വ്യാപിച്ചതായി ആരോഗ്യ-ജനസംഖ്യാ മന്ത്രാലയം വക്താവ് ഡോ. ജാഗേശ്വർ ഗൗതം പറഞ്ഞു. അതേസമയം രാജ്യത്ത് 21 പേർ കൂടി രോഗ മുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 488 ആയി. നേപ്പാളിൽ ഇതുവരെ 4,766 സാമ്പിളുകൾ പരിശോധിച്ചു. കൂടാതെ 11,942 സാമ്പിളുകൾ റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്തി.