കേരളം

kerala

നേപ്പാൾ വിദേശകാര്യ മന്ത്രിയും രാജ്‌നാഥ് സിംഗും കൂടിക്കാഴ്ച നടത്തി

By

Published : Jan 16, 2021, 1:46 PM IST

നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലിയുടെ മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനം ഇന്ന് സമാപിക്കും

Nepal Foreign Minister Gyawali meets Defence Minister Rajnath Singh  നേപ്പാൾ വിദേശകാര്യ മന്ത്രി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി  നേപ്പാൾ വിദേശകാര്യ മന്ത്രി  പ്രദീപ് കുമാർ ഗ്യാവലി  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  പ്രതിരോധ മന്ത്രി  Nepal Foreign Minister Gyawali  Defence Minister Rajnath Singh
നേപ്പാൾ വിദേശകാര്യ മന്ത്രി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവലി ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-നേപ്പാൾ ബന്ധത്തിന് പരിധിയില്ലെന്നും ഇത് കൂടുതൽ സാധ്യതയുള്ളതാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലിയുടെ മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനം ഇന്ന് സമാപിക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നേപ്പാൾ വിദേശകാര്യ മന്ത്രി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാരം, ഗതാഗതം, ഊർജ്ജം, അതിർത്തി, കൊവിഡ്, അടിസ്ഥാന സൗകര്യങ്ങൾ, കണക്‌ടിവിറ്റി, നിക്ഷേപം, കൃഷി, ടൂറിസം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. രണ്ട് സാംസ്കാരിക പൈതൃക പദ്ധതികൾ കൂടി നേപ്പാളിൽ നടത്തുമെന്ന് ഇന്ത്യ അറിയിച്ചു. പശുപതിനാഥ് റിവർ ഫ്രണ്ട് ഡവലപ്മെന്‍റ്, പാടൻ ദർബാറിലെ ഭണ്ഡാർഖൽ ഗാർഡൻ പുനസ്ഥാപനം എന്നിവ ഗ്രാന്‍റ് സഹായത്തോടെ നടത്തും.

ABOUT THE AUTHOR

...view details