കാഠ്‌മണ്ഡു:കാലാപാനി മേഖലയിലെ ഇന്ത്യ- നേപ്പാൾ അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കണമെന്ന് നേപ്പാൾ ദേശീയ അസംബ്ലി ഇന്ത്യൻ സർക്കാരിനോട് ഏകകണ്‌ഠമായി ആവശ്യപ്പെട്ടു.
ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി ചീഫ് വിപ്പ് ഖിം ലാൽ ഭട്ടറായി വ്യാഴാഴ്ച മുന്നോട്ടുവച്ച പ്രമേയത്തെ പ്രധാന പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് ചീഫ് വിപ്പ് സരിത പ്രസെയ്ൻ ദേശീയ അസംബ്ലിയിൽ പിന്തുണച്ചു.നേപ്പാൾ- ഇന്ത്യ ഉന്നതതല സാങ്കേതിക സമിതി മുൻകൈയെടുത്ത് അതിർത്തി പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്ന് പാർലമെന്‍റ് വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീർ വിഭജനത്തെ തുടർന്ന് കഴിഞ്ഞ നവംബറില്‍ ഇന്ത്യ പുതിയ രാഷ്ട്രീയ ഭൂപടം പുറത്ത് വിട്ടതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്. പുതിയ ഭൂപടം അനുസരിച്ച് നേപ്പാളില്‍ ഉൾപ്പെടുന്ന ലിംപിയാദുര, ലിപുലെക്, കലാപാനി എന്നീ പ്രദേശങ്ങൾ ഇന്ത്യൻ പ്രദേശത്തിന് കീഴിലായെന്ന് നേപ്പാൾ ആരോപിക്കുന്നു. എന്നാല്‍ നേപ്പാളിന്‍റെ വാദങ്ങൾ ഇന്ത്യ പൂർണമായും തള്ളി.
ഇന്ത്യയുടെ പരമാധികാര പ്രദേശത്തെ കൃത്യമായി ചിത്രീകരിക്കുന്നതാണ് ഭൂപടമെന്നും അതിർത്തി ഒരു തരത്തിലും പരിഷ്കരിച്ചിട്ടില്ലെന്നും ഇന്ത്യ അവകാശപ്പെട്ടു. ആംഗ്ലോ-നേപ്പാൾ യുദ്ധത്തിന്‍റെ അവസാനത്തിൽ 1816ൽ ഒപ്പുവച്ച സുഗോളി ഉടമ്പടി പ്രകാരം ഡാർജിലിങ് ഉൾപ്പെടെയുള്ള നേപ്പാൾ പ്രദേശങ്ങൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറിയിരുന്നു. ഈ ഉടമ്പടി പ്രകാരം, നേപ്പാൾ നിയന്ത്രിത പ്രദേശത്തെ കിഴക്കൻ സിക്കിം രാജ്യം, പടിഞ്ഞാറ് കുമയോൺ, ഗർവാൾ തുടങ്ങിയ യുദ്ധങ്ങളിൽ നേപ്പാൾ രാജാവ് നേടിയ എല്ലാ മേഖലകളും ഉൾപ്പെടുത്തിയിരുന്നു.
പ്രമേയം സഭയില്‍ അവതരിപ്പിച്ച ഭട്ടറായ് നേപ്പാൾ ഭൂമി കൈയ്യേറേതിരിക്കാൻ ശക്തമായ നയതന്ത്ര- ഉന്നത രാഷ്ട്രീയ നടപടി കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നു. കാലാപാനി മേഖലയില്‍ നിയോഗിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചെന്ന് നേപ്പാൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാൾ- ഇന്ത്യാ ബന്ധം മുഖ്യമാണെന്നും തർക്കം ബന്ധങ്ങളെ ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പാക്കേണ്ടതുണ്ടെന്നും നേപ്പാളി കോൺഗ്രസ് നിയമസഭാംഗം രാധേശ്യം അധികാരി പറഞ്ഞു.1816 മാർച്ച് 4ലെ സുഗൗലി ഉടമ്പടിയും തുടർന്നുള്ള മറ്റ് മൂന്ന് രേഖകളും പരിശോധിച്ചാണ് നേപ്പാൾ- ഇന്ത്യ അതിർത്തികൾ നിർണയിച്ചതെന്ന് വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലി പറഞ്ഞു.1850ന് ശേഷം ഇന്ത്യയാണ് ആദ്യം ഭൂപടം മാറ്റുകയും അതിർത്തി മാറ്റുകയും ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1846 ലെ സുഗൗലി ഉടമ്പടിക്ക് ശേഷം ഇന്ത്യ ലിംപിയാദുരയിൽ നിന്ന് ഉത്ഭവിച്ച നദിയെ പടിഞ്ഞാറ് കാളി എന്ന് പുനർനാമകരണം ചെയ്യുകയും ലിപുലെക്കിൽ നിന്ന് ഉത്ഭവിക്കുന്ന മറ്റൊരു നദിയെ അതിർത്തി നദി എന്ന് നാമകരണം ചെയ്യുകയും ചെയ്തുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.അതിർത്തി ഏകപക്ഷീയമായി മാറ്റുന്നത് ഞങ്ങൾ അംഗീകരിക്കില്ല, നയതന്ത്ര തലത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സഭ അംഗീകരിച്ച പ്രമേയം നടപ്പാക്കാൻ ദേശീയ അസംബ്ലി ചെയർമാൻ ഗണേഷ് പ്രസാദ് തിമിൽസിന സർക്കാരിനോട് നിർദ്ദേശിച്ചു.