സിഎഎയ്‌ക്കോ എൻപിആറിനോ എൻആർസിയുമായി ബന്ധമില്ല: രാം മാധവ് - രാം മാധവ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലുണ്ടാകുന്ന പ്രതിഷേധങ്ങൾക്ക് കാരണം കോൺഗ്രസ്
ശ്രീനഗർ: സിഎഎയ്‌ക്കോ എൻപിആറിനോ എൻആർസിയുമായി യാതൊരു ബന്ധവുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതിനായി പ്രതിപക്ഷം തെറ്റായ പ്രചരണം നടത്തുകയാണെന്നും ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് . എൻ ആർ സിയെക്കുറിച്ച് പാർലമെന്‍റിലോ ക്യാബിനറ്റിലോ ചർച്ച ചെയ്‌തിട്ടില്ലെന്നും മാധവ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരായ വിവേചനം അല്ല. മതപീഡനം മൂലം ഇന്ത്യയിലേക്കെത്തിയ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും മാധവ് കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലുണ്ടാകുന്ന പ്രതിഷേധങ്ങൾക്ക് കാരണം കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.