ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള ഏക പ്രവേശന പരീക്ഷയായി നീറ്റ് തുടരുമെന്ന് സുപ്രീംകോടതി. പ്രവേശനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ന്യായമാണെന്നും എല്ലാ സ്ഥാപനങ്ങൾക്കും അത് ബാധകമാണെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പറഞ്ഞു.
മെഡിക്കൽ പ്രവേശനത്തിനുള്ള ഏക പ്രവേശന പരീക്ഷയായി നീറ്റ് തുടരുമെന്ന് സുപ്രീം കോടതി
പ്രവേശനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ന്യായമാണെന്നും എല്ലാ സ്ഥാപനങ്ങൾക്കും അത് ബാധകമാണെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പറഞ്ഞു
സുപ്രീം കോടതി
നീറ്റ് പരീക്ഷ നടത്തുന്നത് മെഡിക്കൽ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പട്ടിക ജാതി പട്ടിക വർഗകാരുടെയും മറ്റ് ദുർബല വിഭാഗങ്ങളുടെയും ഉന്നമനം എന്നിവയ്ക്ക് സഹായിക്കും. മെഡിക്കൽ പ്രവേശനത്തിന് പരിമിതമായ സർക്കാർ ഇടപെടൽ എന്ന ആശയം സ്വാഗതാർഹമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.