ന്യൂഡൽഹി: കൊവിഡ്, പ്രളയം തുടങ്ങിയ കാരണങ്ങളാൽ ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാഞ്ഞ വിദ്യാർഥികൾക്ക് ഒക്ടോബർ 14ന് പരീക്ഷയെഴുതാമെന്ന് സുപ്രീം കോടതി. ഒക്ടോബർ 16ന് നീറ്റ് ഫലം പ്രഖ്യാപിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡേ അറിയിച്ചു.
നീറ്റ് പരീക്ഷ; പങ്കെടുക്കാൻ കഴിയാത്തവർക്കായി ഒക്ടോബർ 14ന് പരീക്ഷ എഴുതാം - നീറ്റ് പരീക്ഷ
കൊവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പരീക്ഷയ്ക്ക് എത്താനാകാത്ത കുട്ടികളെ പരിഗണിക്കണമെന്ന സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) നൽകിയ അഭ്യർത്ഥന മാനിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
![നീറ്റ് പരീക്ഷ; പങ്കെടുക്കാൻ കഴിയാത്തവർക്കായി ഒക്ടോബർ 14ന് പരീക്ഷ എഴുതാം വിദ്യാർഥികൾക്ക് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്; നീറ്റ് പരീക്ഷ ഒക്ടോബർ 14ന് നീറ്റ് പരീക്ഷ ഒക്ടോബർ 14ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ NEET exam on Oct 14 നീറ്റ് പരീക്ഷ NEET exam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9149132-181-9149132-1602505280350.jpg)
നീറ്റ് പരീക്ഷ
കൊവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പരീക്ഷയ്ക്ക് എത്താനാകാത്ത കുട്ടികളെ പരിഗണിക്കണമെന്ന കേന്ദ്ര ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) നൽകിയ അഭ്യർത്ഥന മാനിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
കൊവിഡിനെ തുടർന്ന് കർശനമായ മുൻകരുതലുകൾക്കിടെ ഞായറാഴ്ച രാജ്യത്തൊട്ടാകെയുള്ള 3,800 കേന്ദ്രങ്ങളിൽ നടന്ന മെഡിക്കൽ- എൻട്രൻസ് പരീക്ഷയിൽ 90 ശതമാനം പേർ പങ്കെടുത്തത്.