ന്യൂഡൽഹി: ചൈനീസ് ഉൽപന്നങ്ങൾക്ക് പകരം സ്വദേശീയ ഉൽപന്നങ്ങൾ വികസിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്‌ച ചെയ്യാതെ ഇത് നടപ്പാക്കണമെന്നും നിതിൻ ഗഡ്‌കരി എഫ്ഐസിസിഐ 93-ാം വാർഷിക പൊതുസമ്മേളനത്തിൽ വെർച്വൽ സെഷനെ അഭിസംബോധന ചെയ്‌ത് കൊണ്ട് പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഗ്രാമീണ ചെറുകിട വ്യവസായങ്ങൾക്ക് വളരാനുള്ള അവസരമൊരുക്കുകയുമാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് ഇറക്കുമതിക്ക് പകരം സ്വദേശിവല്കരണം നടത്തണമെന്ന് നിതിൻ ഗഡ്‌കരി - ചൈനീസ് ഇറക്കുമതി
ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് പകരം 'സ്വദേശി ബദൽ' കണ്ടെത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഊന്നിപ്പറഞ്ഞു.
ഇന്ത്യൻ ജിഡിപിയുടെ 30 ശതമാനത്തോളം എംഎസ്‌എംഇ സംഭാവന ചെയ്യുന്നതാണ്. എംഎസ്‌എംഇ സെക്‌ടറിൽ 11 കോടി തൊഴിലവസരങ്ങളാണ് സൃഷ്‌ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ആത്മനിർഭർ പ്രേജക്‌ടിലൂടെ ഉൽപാദന മേഖലയുടെ വിഹിതം ജിഡിപിയുടെ 24-26 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ ഗ്രാമീണ വ്യവസായത്തിന്‍റെ മൊത്തം വിറ്റുവരവ് നിലവിലെ 80 ആയിരം കോടിയിൽ നിന്ന് രണ്ട് ലക്ഷം കോടി രൂപയായി ഉയർത്താൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.