കേരളം

kerala

ETV Bharat / bharat

പാക്കിസ്ഥാനെതിരെ ജാഗ്രത പാലിക്കണമെന്ന് രാജ്‌നാഥ് സിംഗ് - rajnath singh against pakistan

ഇന്ത്യയ്ക്ക് പുറത്തുള്ള പ്രദേശങ്ങൾ കീഴടക്കണമെന്ന താൽപര്യം ഇന്ത്യക്കില്ല എന്നതിന് ചരിത്രം തെളിവാണ്. അതിന് തെളിവാണ് അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധങ്ങളെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Need to be alert against Pak: Rajnath Singh  പാക്കിസ്ഥാനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് രാജ്‌നാഥ് സിംഗ്  rajnath singh against pakistan  rajnath singh latest news
പാക്കിസ്ഥാനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് രാജ്‌നാഥ് സിംഗ്

By

Published : Dec 7, 2019, 4:00 PM IST

ഡെറാഡൂൺ: തീവ്രവാദത്തെ രാജ്യ നയമായി പിന്തുടരുന്ന പാകിസ്ഥാനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ പാസിംഗ് ഔട്ട് പരേഡ് അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സായുധ സേനയിലേക്ക് നിയോഗിച്ച കേഡറ്റുകളോട് രാജ്യ സേവനത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം പകരണമെന്നും രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടു.

പാകിസ്ഥാനെപ്പോലുള്ള ഒരു അയൽ രാജ്യവുമായി ഇടപെടാൻ എപ്പോഴും തയ്യാറായിരിക്കുക. നിരവധി യുദ്ധങ്ങളിൽ ഇന്ത്യയുടെ തോൽവി ഏറ്റുവാങ്ങിയിട്ടും പാകിസ്ഥാൻ തീവ്രവാദത്തെ പിന്തുടരുന്നത് കേന്ദ്ര നയത്തിന്‍റെ ഭാഗമായാണ്. പാകിസ്ഥാൻ ഇതര തീവ്രവാദികൾ ശക്തരാണെന്നും അവരുടെ കൈകളിലെ വെറും പാവകളാണ് രാഷ്ട്രീയ വേദിയിലുള്ളവരെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്ക് പുറത്തുള്ള പ്രദേശങ്ങൾ കീഴടക്കണമെന്ന താൽപര്യം ഇന്ത്യക്കില്ല എന്നതിന് ചരിത്രം തെളിവാണ്. അതിന് തെളിവാണ് അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധങ്ങളെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യയുടേയും ചൈനയുടേയും പ്രാദേശിക ധാരണകൾ വ്യത്യസ്‌തമാണെങ്കിലും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ചൈന ഒത്തു പോകുന്നു. ചൈനയുമായുള്ള ഡോക്ലാം പ്രതിസന്ധിയുടെ സമയത്ത് വലിയ ഇച്ഛാശക്തിയും നിയന്ത്രണവും പ്രകടിപ്പിച്ച ഇന്ത്യൻ സുരക്ഷാ സേനയെ അദ്ദേഹം പ്രശംസിച്ചു. കേഡറ്റുകളുടെ പരിശീലനം ശക്തി മാത്രമല്ല ജീവിതത്തിന് പുതിയ അർത്ഥവും നൽകുമെന്ന് സായുധ സേനയിലേക്ക് നിയോഗിക്കപ്പെട്ട കേഡറ്റുകളെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു,

ABOUT THE AUTHOR

...view details