നോയിഡ - കാളിന്ദി കുഞ്ച് റോഡ് തുറക്കണമെന്ന് ആവശ്യം - നോയിഡ - കാളിന്ദി കുഞ്ച് റോഡ്
ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രകടനം നടത്തി
![നോയിഡ - കാളിന്ദി കുഞ്ച് റോഡ് തുറക്കണമെന്ന് ആവശ്യം SHAHEEN BAGH CAA protest നോയിഡ - കാളിന്ദി കുഞ്ച് റോഡ് കാളിന്ദി കുഞ്ച് റോഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5932936-thumbnail-3x2-delhi.jpg)
ന്യൂഡൽഹി: നോയിഡയെ കാളിന്ദി കുഞ്ചുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിൽ നിന്നും ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ പ്രതിഷേധ പ്രകടനം. ഡൽഹിയിലെ ഷഹീൻ ബാഗിൽ സിഎഎ വിരുദ്ധ പ്രതിഷേധം നടന്നതിന് സമീപമാണ് ഒരു സംഘം പ്രദേശവാസികൾ ഞായറാഴ്‌ച പ്രകടനം നടത്തിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ ദേവേഷ് ശ്രീവാസ്തവ, ചിൻമയ് ബിസ്വാൾ എന്നിവർ സംഭവസ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ പ്രദേശത്ത് നിന്നും ബാരിക്കേഡുകളും തടസങ്ങളും നീക്കം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.