ന്യൂഡൽഹി:രാജ്യത്തെ പാവപ്പെട്ടവരെയും തൊഴിലില്ലായ്മ മൂലം ദുരിതമനുഭവിക്കുന്ന ആളുകളെയും സഹായിക്കാൻ എംജിഎൻആർഇജിഎ, കോണ്‍ഗ്രസ് പ്രഖ്യാപിച്ച 'മിനിമം ഇൻകം ഗ്യാരണ്ടി സ്കീം' (എൻവൈഎവൈ) എന്നിവ നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മ വർധിച്ച് വരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎൻആർഇജിഎ) വർധിപ്പിക്കാനും അതിന്‍റെ വ്യാപ്തി വർധിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
രാജ്യത്തെ തൊഴിലില്ലായ്‌മക്ക് കേന്ദ്രം ഉടന്‍ പരിഹാരം കാണണമെന്ന് രാഹുല്‍ ഗാന്ധി - എൻവൈഎവൈ
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ എല്ലാ ജൻ ധൻ അക്കൗണ്ടുകളിലും പെൻഷൻ അക്കൗണ്ടുകളിലും എല്ലാ പിഎം കിസാൻ അക്കൗണ്ടുകളിലും സർക്കാർ 7,500 രൂപ വീതം നിക്ഷേപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
എംജിഎൻആർഇജിഎ,എൻവൈഎവൈ പദ്ധതികൾ നടപ്പിലാക്കണം;രാഹുൽ ഗാന്ധി
രണ്ട് പദ്ധതികളും നടപ്പാക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ എല്ലാ ജൻ ധൻ അക്കൗണ്ടുകളിലും പെൻഷൻ അക്കൗണ്ടുകളിലും എല്ലാ പിഎം കിസാൻ അക്കൗണ്ടുകളിലും സർക്കാർ 7,500 രൂപ നിക്ഷേപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.