മുംബൈ: 32,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന എയർ ഫ്രാൻസ് വിമാനവും അബുദാബിയിൽനിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന എത്തിഹാദ് വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. അപകട മുന്നറിയിപ്പ് ലഭിച്ച പൈലറ്റുമാർ സമയോജിതമായി പ്രവർത്തിച്ചതിനാലാണ് സെക്കന്‍റുകളകലെ നിലയുറപ്പിച്ച അപകടം വഴിമാറിയത്.
വിമാനങ്ങള്‍ നേര്‍ക്കുനേര്‍; മുംബൈയില്‍ ഒഴിവായത് വന്‍ ദുരന്തം - വിമാന അപകടം
പാകിസ്ഥാന്‍ വ്യോമപാത അടച്ചത് മുതല്‍ മുംബൈ മേഖലയിൽ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രതീകാത്മക ചിത്രം
എയർ ഫ്രാൻസ് വിമാനത്തേക്കാളും മുകളിലേക്ക്, ഏകദേശം 33,000 അടി ഉയരത്തിലേക്ക് എത്തിഹാദ് വിമാനം ഉയരാൻ ശ്രമിക്കവെയാണ് അപകടം മുന്നിൽ കണ്ടത്. ഇരു വിമാനങ്ങളും തമ്മിൽ കേവലം 3 നോട്ടിക്കൽ മൈൽ ദൂരമുള്ളപ്പോഴാണ് അപകടം തെന്നിമാറിയത്. അപകട സാധ്യതയുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എയർ ട്രാഫിക് കണ്ട്രോളറെ സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയതായും അധികൃതർ അറിയിച്ചു.