ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ഫെബ്രുവരി 19ന് മാഘി പൗർണിമയുടെ അന്നായിരുന്നു സംഭവം. സംഗം ഘാട്ടിൽ കുളിക്കാൻ ഇറങ്ങിയ വയോധിക സുരക്ഷാ ബാരിക്കേഡ് കടന്ന് പോവുകയും ഒഴുക്കിൽ പെടുകയും ചെയ്തു. ഇത് കണ്ട രാജേന്ദ്ര ഗൗതം ഘാട്ടിലേക്ക് എടുത്ത് ചാടുകയും വയോധികയെ സാഹിസകമായി രക്ഷപ്പെടുത്തുകയുമായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ രാജേന്ദ്ര ഗൗതമിന് സാരമായി പരിക്കേൽക്കുകയായിരുന്നു.
സംഗം ഘാട്ടിൽ മുങ്ങിയ വയോധികയെ രക്ഷിച്ച ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥൻ മരിച്ചു
പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിൽ സംഗം ഘാട്ടിൽ മുങ്ങിയ വയോധികയെ രക്ഷിച്ച ദേശിയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥനായ രാജേന്ദ്ര ഗൗതമാണ് മരിച്ചത്.
ഫയൽ ചിത്രം
രാജേന്ദ്ര ഗൗതമിനെ ഉടൻ തന്നെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.
ഹിമാച്ചൽ പ്രദേശിലെ ബിലാസ്പൂർ സ്വദേശിയാണ് രാജേന്ദ്ര ഗൗതം.