പട്ന: ജനാധിപത്യത്തെ ആഘോഷമാക്കിയ രാജ്യത്ത് ബിഹാര്‍ വീണ്ടും വിധിയെഴുതി. ബിഹാറിലെ 243 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക്ക് അലയന്‍സ് (എന്‍.ഡി.എ) 125നേടി സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തി. ഇതോടെ നാലാം തവണയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ 20 മണിക്കൂര്‍ പിന്നിട്ട് പുല്‍ച്ചെയോടെയാണ് അന്തിമ ഫലം പുറത്തുവന്നത്. കോണ്‍ഗ്രസും ആര്‍ജെഡിയും ഇടതുപക്ഷവും ഒന്നിച്ച മഹാസഖ്യം 110 സീറ്റ് നേടി. കൊവിഡ് പശ്ചാത്തലത്തിലും രാജ്യത്ത് നടന്ന ഏറ്റവും വലിയ തെരഞ്ഞടുപ്പിന്‍റെ ഫലമാണ് ഇതോടെ പുറത്തുവരുന്നത്. സീറ്റുകളുടെ എണ്ണത്തില്‍ ചെറിയ ഭൂരിപക്ഷം മാത്രമാണ് നിലവില്‍ എന്‍ഡിഎക്കുള്ളത്. 38 ജില്ലകളില്‍ 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയത്.
ബിഹാറില്‍ എന്‍ഡിഎക്ക് 125 സീറ്റില്‍ ജയം; ആര്‍ജെഡി വലിയ ഒറ്റകക്ഷി - ബിഹാര്‍ തെരഞ്ഞെടുപ്പ് വാര്‍ത്ത
ബിഹാറിലെ 243 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക്ക് അലയന്‍സ് (എന്‍.ഡി.എ) 122നേടി സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തി. ഇതോടെ നാലാം തവണയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി.
74 സീറ്റ് നേടി ബിജെ.പി സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് നടത്തിയത്. 75 സീറ്റ് നേടിയ ആര്‍ജെഡി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഒരിടവേളക്ക് ശേഷം 14 സീറ്റ് നേടി ഇടതുപക്ഷവും ഇത്തവണ കരുത്ത് കാട്ടി. മുസ്ലീം ഭൂരിപക്ഷം ജില്ലകളില്‍ കരുത്ത് കാണിച്ച് ഒരു സഖ്യത്തിന്‍റെയും ഭാഗമാകാതെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമീന്‍ അഞ്ച് സീറ്റിലും വിജയിച്ചു. അതേസയമം 19 സീറ്റില്‍ ഒതുങ്ങി കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് സംസ്ഥാനത്ത് നേരിട്ടത്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി ഒരു സീറ്റില്‍ വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച ഒരു സ്ഥാനാര്‍ഥിയുടെ വിജയം കണ്ടു.
130 സ്ഥാനാര്‍ഥികളെ മത്സര രംഗത്ത് ഇറക്കിയ ചിരാഗ് പാസ്വാന്‍ നേതൃത്വം കൊടുക്കുന്ന എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 23.1ശതമാനം വോട്ട് വിഹിതം ആര്‍ജെഡിക്കാണ്. ഒപ്പത്തിനൊപ്പമെങ്കിലും 19.5 ശതമാനം വോട്ടുമാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ജെഡിയുവും കോണ്‍ഗ്രസും യഥാക്രമം 15.4 ശതമാനം 9.5 ശതമാനം വോട്ടുനേടി. അന്തിമ ഫലം വരുന്നതിന് മുന്‍പ് തന്നെ സംസ്ഥാനത്ത് എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം ലഭിച്ചതായി നേതാക്കള്‍ അറിയിച്ചിരുന്നു. സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് അമിത്ഷായും നരേന്ദ്ര മോദിയും ജെപി നദ്ദയും രംഗത്ത് എത്തി.