പട്‌ന: എൻഡിഎ ഭരണത്തിൽ കീഴിൽ ബിഹാർ ജംഗിൽ രാജിൽ നിന്ന് ജനതാ രാജിലേക്ക് മാറിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്നും സംസ്ഥാനത്തെ ഉന്നമനത്തിലേക്ക് എത്തിക്കാൻ ഈ സർക്കാരിന് കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടിപ്പിച്ച വിർച്വൽ റാലിയിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
ജംഗിൽ രാജിൽ നിന്ന് ജനതാ രാജിലേക്ക് ബിഹാർ മാറിയെന്ന് അമിത് ഷാ - അമിത് ഷാ
ബിഹാറിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിർച്വൽ റാലിയിൽ പറഞ്ഞു.
ജംഗിൽ രാജിൽ നിന്ന് ജനതാ രാജിലേക്ക് ബിഹാർ മാറിയെന്ന് അമിത് ഷാ
അധികാരത്തിൽ കയറിയപ്പോഴുണ്ടായ 3.9 ശതമാനമെന്ന വളർച്ച നിരക്കിൽ നിന്ന് സംസ്ഥാനത്തിന്‍റെ വളർച്ചാ നിരക്ക് 11.3 ശതമാനത്തിലെത്തിക്കാൻ സർക്കാരിന് സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പല സാഹചര്യത്തിലും രാജ്യത്തിന് മാതൃകയാകാൻ ബിഹാറിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആർജെഡി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് അമിത് ഷാ വിർച്വൽ റാലിയിൽ ഉന്നയിച്ചു.