ബിഹാറിൽ എൻഡിഎ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും: നിത്യാനന്ദ് റായ് - നരേന്ദ്ര മോദി
ബിഹാർ തെരഞ്ഞെടുപ്പിന്‍റെ രണ്ട് ഘട്ടങ്ങൾ കൂടിയാണ് ഇനി നടക്കാനുള്ളത്. നവംബർ 10ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും
പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വികസന പ്രവർത്തനങ്ങൾ ബിഹാറിലെ ജനങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്ന് വാദിച്ച ആഭ്യന്തര മന്ത്രാലയ സഹമന്ത്രി നിത്യാനന്ദ് റായ് ബിഹാറിൽ എൻഡിഎ അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് പറഞ്ഞു. സംസ്ഥാനത്ത് എൻഡിഎ തരംഗമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനും പ്രവർത്തനത്തിനും വലിയ പിന്തുണയുണ്ടെന്നും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലെ ജനങ്ങളെപ്പോലെ ബിഹാറിലെ ജനങ്ങളും പ്രധാനമന്ത്രി മോദിക്കൊപ്പം ഉണ്ടെന്നും റായ് പറഞ്ഞു. ഇത്തവണ എൻഡിഎ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ 55.69 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇനി വോട്ടെടുപ്പിന്‍റെ രണ്ട് ഘട്ടങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. നവംബർ 10ന് ഫലം പ്രഖ്യാപിക്കും.