പാറ്റ്ന:ബിഹാർ മന്ത്രിസഭാ രൂപീകരണം ചർച്ച ചെയ്യാൻ ഇന്ന് എൻഡിഎ സംസ്ഥാന നേതൃയോഗം ചേരും. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുക്കും. രാജ്‌നാഥ് സിംഗിന് പുറമെ എൻഡിഎയുടെ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപി മുതിർന്ന നേതാവ് ഭൂപേന്ദ്ര യാദവും യോഗത്തിൽ പങ്കെടുക്കും.
ബിഹാറിൽ എൻഡിഎ സംസ്ഥാന നേതൃയോഗം ഇന്ന് - ബിഹാർ
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, എൻഡിഎയുടെ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബിജെപി മുതിർന്ന നേതാവ് ഭൂപേന്ദ്ര യാദവ് എന്നിവർ യോഗത്തിൽ പങ്കെടുക്കും
ബിഹാറിൽ എൻഡിഎ സംസ്ഥാന നേതൃയോഗം ഇന്ന്
നിയമസഭാ പാർട്ടി യോഗം ഞായറാഴ്ച സംസ്ഥാന ഓഫീസിൽ നടക്കുമെന്ന് ബിഹാർ ബിജെപി സംസ്ഥാന ആസ്ഥാന ചുമതലയുള്ള സുരേഷ് റുങ്കാറ്റ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ എംഎൽഎമാരെയും യോഗത്തിലേക്ക് ക്ഷണിച്ചു.
Last Updated : Nov 15, 2020, 9:27 AM IST