പട്ന: തെരഞ്ഞെടുപ്പിന് മുന്നേ തുടങ്ങിയതാണ് ബിഹാറിലെ സസ്പെന്‍സ്. സ്ട്രോങ് റൂമുള്‍ക്ക് പുറത്തെത്തിയ വോട്ടിങ്ങ് മെഷീനുകളില്‍ ജനം ഒളിപ്പിച്ച അന്തിമ ഫലമറിയാന്‍ കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ് രാജ്യം. വോട്ടെണ്ണല്‍ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ മഹാസഖ്യത്തിന്‍റെ മുന്നേറ്റത്തിന് പ്രഹരമേല്‍പ്പിച്ച് എന്‍.ഡി.എ കേവല ഭൂരിപക്ഷമെന്ന കടമ്പ കടന്നിരിക്കുന്നു. 243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റാണ്. നിലവിലെ കണക്കനുസിരിച്ച് 102 സീറ്റില്‍ എന്‍ഡിഎ വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാസഖ്യം 93 സീറ്റുകളുെ വിജയിച്ചു. ഒരു സ്വതന്ത്രനും എഐഎംഐഎമ്മിലെ അഞ്ച് പേരും ബിഎസ്പി സ്ഥാനാര്‍ഥിയും വിജയിച്ചതായാണ് പുറത്ത് വരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇനിയും വോട്ടെണ്ണല്‍ നടക്കുന്ന മണ്ഡലങ്ങളില്‍ വോട്ടുനില മാറിമറിയുകയാണ്. 125 സീറ്റില്‍ എന്‍.ഡി.എ ലീഡ് ചെയ്യുന്നുണ്ട്. 110 സീറ്റില്‍ ലീഡ് നിലനിര്‍ത്തി മഹാസഖ്യം പിന്നാലെയുണ്ട്. എല്‍ജെപി ഒരു സീറ്റിലും വിജയം കൊയ്തു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം; ബിഹാര്‍ സൂപ്പര്‍ ക്ലൈമാക്സിലേക്ക് - ബിഹാര്‍ സൂപ്പര്‍ ക്ലൈമാക്സിലേക്ക്
വോട്ടണ്ണല്‍ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ മഹാസഖ്യത്തിന്‍റെ മുന്നേറ്റത്തിന് പ്രഹരമേല്‍പ്പിച്ച് എന്‍.ഡി.എ കേവല ഭൂരിപക്ഷമെന്ന കടമ്പ കടന്നിരിക്കുന്നു. 243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റാണ്. ഇനി ഫലം വരാനുള്ളത് 23 മണ്ഡലങ്ങളിലേതാണ്.
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം നിലനില്‍ത്താമെങ്കിലും ഇത്തവണ നിതീഷ് കുമാറിന് കാലിടറുമെന്നുറപ്പാണ്. ജെഡിയു ഇത്തവണ വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. 46 സീറ്റ് ബജെപിക്ക് നേടാന്‍ കഴിഞ്ഞപ്പോള്‍ വെറും 28 സീറ്റ് മാത്രമാണ് ഇത്തവണം ജെഡിയു എന്‍ഡിഎക്ക് വേണ്ടി നേടിയത്. ഇതോടെ ഇത്രകാലം ജെഡിയു ബിജെപിയെ കൂട്ടി ഭരിച്ച ബീഹാര്‍ ബിജെപിക്ക് ഒപ്പം നിന്ന് ജെഡിയു ഭരിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. നിതീഷിനെ തേല്‍പ്പിക്കാനിറങ്ങിയ എല്‍ജെപിയുടെയും സംസ്ഥാനത്ത് മോദിയെ ഉയര്‍ത്തിക്കാട്ടി നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെയും തന്ത്രങ്ങള്‍ ഫലിച്ചു എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
തെരഞ്ഞടുപ്പ് കമ്മീഷന്‍ പുറത്ത് വിടുന്ന കണക്ക് പ്രകാരം എന്‍ഡിഎയുടെ ഭാഗമായ ബിജെപി 74 സീറ്റിലും ജെഡിയും 43 സീറ്റിലുമാണ് നിലവില്‍ വിജയിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച സെക്കുലര്‍ 4 സീറ്റിലും വികശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നാല് സീറ്റിലും എല്‍ജെപി ഒരു സീറ്റിലും വിജയിച്ചിട്ടുണ്ട്. മഹാസഖ്യത്തില്‍ കോണ്‍ഗ്രസിന് വന്‍ തകര്‍ച്ചയുണ്ടായപ്പോള്‍ ബിഹാറില്‍ ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇടതുപക്ഷം കരുത്ത് കാട്ടി. ആര്‍ജെഡി 74 സീറ്റില്‍ വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 19 സീറ്റില്‍ ഒതുങ്ങി. ഇടതുകക്ഷികളാകട്ടെ 17 സീറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ട്രെന്‍റുകള്‍ മാറിമറിയുന്നുണ്ടെങ്കിലും ഫലം അറിയാനുള്ള പല മണ്ഡലങ്ങളിലും ഇരു പാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.