കേരളം

kerala

ETV Bharat / bharat

സവര്‍ക്കറിന് പകരം ഗോഡ്സെക്ക്  ഭാരത രത്ന നല്‍കൂ; പരിഹാസവുമായി മനീഷ് തിവാരി

"ഈ വര്‍ഷം ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. ഇതാണ് ഗോഡ്സക്ക് പരമോന്നത പുരസ്കാരം നല്‍കാനുള്ള അവസരം"

"സവർക്കറിനല്ല ഗോഡ്‌സേയ്ക്കാണ് ഭാരത് രത്‌ന നൽകേണ്ടത്" : മനീഷ് തിവാരി

By

Published : Oct 17, 2019, 8:17 AM IST

Updated : Oct 17, 2019, 9:30 AM IST

മുംബൈ: ഹിന്ദുമഹാസഭാ നേതാവ് വീര്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കുമെന്ന ബി.ജെ.പിയുടെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. സവര്‍ക്കര്‍ക്ക് പകരം ഗോഡ്‌സെക്ക് ഭാരത രത്ന നല്‍കൂ. സവര്‍ക്കര്‍ ഗാന്ധിയെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം മാത്രമേയുള്ളൂ. ഗോഡ്സെ ഗാന്ധിയെ കൊന്നയാളാണല്ലോ. ഈ വര്‍ഷം ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. ഇതാണ് ഗോഡ്സക്ക് പരമോന്നത പുരസ്കാരം നല്‍കാനുള്ള അവസരം - മനീഷ് തിവാരി പറഞ്ഞു. ബി.ജെ.പിയുടെ പ്രകടന പത്രികയെ വിമര്‍ശിച്ച് നിരവധി പ്രതിപക്ഷ നേതാക്കളാണ് രംഗത്ത് വന്നത്.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക ബി.ജെ.പി വർക്കിങ് പ്രസിഡന്‍റ് ജെ.പി നദ്ദയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.

Last Updated : Oct 17, 2019, 9:30 AM IST

ABOUT THE AUTHOR

...view details