എൻഡിഎ സർക്കാർ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാൻ കഴിവില്ലാത്തവരാണെന്ന് പി. ചിദംബരം - ചിദംബരം
ഒരു രോഗിയുടെ രോഗം കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കുന്നതിൽ പരാജയപ്പെട്ട നിസ്സഹായനായ ഒരു ഡോക്ടറെപ്പോലെയാണ് മോദി സർക്കാർ എന്ന് ചിദംബരം ആരോപിച്ചു
ചിദംബരം
ഹൈദരാബാദ്:സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് കഴിവില്ലെന്ന് തെളിയിച്ചതായി കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് പി. ചിദംബരം. ഒരു രോഗിയുടെ രോഗം കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കുന്നതിൽ പരാജയപ്പെട്ട നിസ്സഹായനായ ഒരു ഡോക്ടറെപ്പോലെയാണ് മോദി സർക്കാർ എന്ന് ചിദംബരം ആരോപിച്ചു. പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ബജറ്റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.