കേരളം

kerala

ETV Bharat / bharat

അസം കൗണ്‍സിലില്‍ യുപിപിഎല്ലും ബിജെപിയും സഖ്യമുണ്ടാക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി - Northeast states

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്‍ഡിഎ ഭരിക്കുമെന്നും അസം ബിടിസി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ യുപിപിഎല്‍-ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു

അസം ബിടിസി തെരഞ്ഞെടുപ്പ്‌  എന്‍ഡിഎ സ്ഥാനാര്‍ഥികള്‍  പ്രധാന മന്ത്രി നരേന്ദ്ര മോദി  NDA  Northeast states  PM Modi
അസം കൗണ്‍സിലില്‍ യുപിപിഎല്ലും ബിജെപിയും സഖ്യമുണ്ടാക്കുമെന്ന് പ്രധാന മന്ത്രി മോദി

By

Published : Dec 13, 2020, 9:00 PM IST

ന്യൂഡല്‍ഹി: അസം ബിടിസി തെരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ഥികളെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. അസം കൗണ്‍സിലില്‍ യുപിപിഎല്ലും ബിജെപിയും സഖ്യം ചേര്‍ന്ന് ഭരിക്കുമെന്നും മോദി ട്വീറ്റ് ചെയ്‌തു.

നാല്‍പതംഗ കൗണ്‍സിലില്‍ 12 സീറ്റുകളില്‍ യുപിപിഎല്ലിനും ഒന്‍പത് സീറ്റുകളില്‍ ബിജെപിയും വിജയിച്ചു. എന്നാല്‍ ഇരുപാര്‍ട്ടികളും സഖ്യകക്ഷികളായ കാര്യം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്‍ഡിഎ ഭരിക്കുമെന്നും അസം ബിടിസി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ യുപിപിഎല്‍-ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. എന്‍ഡിഎയെ വിശ്വസിച്ച ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details