തമിഴ്നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് വെല്ലുവിളി ഉയർത്തി ബിജെപി അണ്ണാഡിഎംകെ മഹാസഖ്യം. ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിക്കെതിരെ അണ്ണാഡിഎംകെ ബിജെപിയും ഒരുമിച്ചു മത്സരിക്കും. മഹസഖ്യത്തിൽ കഴിഞ്ഞ തവണ എൻഡിഎയുടെ ഭാഗമായിരുന്ന എസ്പി രാംദാസിന്‍റെ പട്ടാളി മക്കൾ കക്ഷിയും (പിഎംകെ), വിജയ്കാന്തിന്‍റെ ദേശീയ മുറപ്പോക്ക് ദ്രാവിഡ കഴകവും (ഡിഎംഡികെ) സഖ്യത്തിനൊപ്പംമത്സരിക്കും.
അണ്ണാഡിഎംകെയും പിഎംകെയും, ഡിഎംഡികെയും ഈ രണ്ട് പ്രാദേശിക പാർട്ടികളെ കൂടാതെപുതിയ തമിഴകം, ഇന്ത്യൻ ജനനായകക്ഷി പാർട്ടികൾ ബി ജെ പിക്കും അണ്ണാ ഡിഎംകെയ്ക്കും ഒപ്പം കൈകോർത്തു. തമിഴ്നാട്ടിൽ അഞ്ച് സീറ്റുകളിൽ ബിജെപിയും, ഏഴ് സീറ്റുകളിൽ പിഎംകെയും മത്സരിക്കും. എന്നാൽ ഡിഎംഡികെയുടെ സീറ്റിന്‍റെ കാര്യത്തിൽ ധാരണയായില്ല. പക്ഷേതമിഴ് മാനില കോൺഗ്രസ് ഉൾപ്പെടയുള്ള ചില കക്ഷികൾക്ക് പാർലമെന്റ് സീറ്റ് നൽകില്ല, പകരം 21 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കും.
ജയലളിതയുടെ നേതൃത്വത്തിൽ കഴിഞ്ഞ 8 ലോക്സഭ ഇലക്ഷനിൽ 37 സീറ്റുകൾ വിജയിച്ച അണ്ണാഡിഎംകെ ഈ വർഷം 21 സീറ്റുകളിൽ മാത്രമെ സ്ഥാനാർത്ഥികളെ നിർത്തുന്നത്. ആഴ്ചകളോളം നീണ്ട കൂടിക്കാഴ്ചകൾക്ക് ഒടുവിലാണ് മഹാസഖ്യത്തിന് തീരുമാനമായത്. എൻഡിഎയുടെ ഭാഗമെങ്കിലും സംസ്ഥാനത്തെ പ്രമുഖ പാർട്ടിയെന്ന നിലയിൽ അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലാകും പ്രചാരണം. തമ്പിദുരൈ അടക്കം ഒരു വിഭാഗം നേതാക്കളുടെ എതിർപ്പ് മറികടന്നാണ് സഖ്യ പ്രഖ്യാപനം.
ഇത് മൂന്നാം തവണയാണ് ബി ജെ പി- അണ്ണാ ഡിഎംകെ സഖ്യമായി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്. 1998 മുപ്പത് സീറ്റ് നേടിയ സഖ്യം 2004ൽ എല്ലാ സീറ്റും തോറ്റിരുന്നു. ജയലളിതയുടെ വിയോഗത്തോടെ നേതൃത്വം കൈയ്യടക്കിയ ഇപിഎസ് ഒപിഎസ് പക്ഷങ്ങൾക്ക് മേൽ എൻഫോഴ്സ്മെന്‍റ് കേസുകൾ അടക്കം ഉയർത്തിക്കാട്ടിയുള്ള സമ്മർദങ്ങളോടെ നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയാറായെന്നാണ് സൂചന.