ന്യൂഡൽഹി: ഗുജറാത്തിലെ കോളജില്‍ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അന്വേഷണ സമിതി രൂപീകരിച്ചു. ഹോസ്റ്റലിൽ താമസിച്ചിരുന്ന 68 ബിരുദ വിദ്യാർഥിനികളെയാണ് റെസ്റ്റ് റൂമിൽ വിളിച്ചുവരുത്തി ആർത്തവ പരിശോധന നടത്തിയത്.
വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന; ദേശീയ വനിതാ കമ്മീഷൻ അന്വേഷണ സമിതി രൂപീകരിച്ചു - ദേശീയ വനിതാ കമ്മീഷൻ
ഹോസ്റ്റലിൽ താമസിച്ചിരുന്ന 68 ബിരുദ വിദ്യാർഥിനികളെയാണ് റെസ്റ്റ് റൂമിൽ വിളിച്ചുവരുത്തി ആർത്തവ പരിശോധന നടത്തിയത്
വിദ്യാര്‍ഥിനി
സംഭവത്തിൽ കോളജ് ട്രസ്റ്റിയിൽ നിന്നും പ്രിൻസിപ്പലിൽ നിന്നും കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ടെന്ന് ദേശീയ വനിതാ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ പെൺകുട്ടികളെ സന്ദർശിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സംഘത്തെയും വനിതാ കമ്മീഷൻ രൂപീകരിച്ചു.