കേരളം

kerala

ETV Bharat / bharat

നഴ്സുമാരോടുള്ള വിവേചനത്തിനെതിരെ നടപടിയുമായി വനിതാ കമ്മിഷന്‍ - നഴ്‌സുമാർ

സുരക്ഷ, ശമ്പളം വെട്ടിക്കുറയ്ക്കൽ, ജോലി ചെയ്യുന്ന അന്തരീക്ഷം, താമസ പ്രശ്‌നം, മാനസികാവസ്ഥ തുടങ്ങി നഴ്‌സുമാർ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ ഗൗരവമായി കണക്കിലെടുത്ത് സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് കമ്മിഷൻ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി രാജിവ സിൻഹക്ക് കത്തയച്ചു.

National Commission for Women  Manipuri nurses  Kolkata  ദേശീയ വനിത കമ്മിഷൻ  നഴ്‌സുമാർ  പശ്ചിമ ബംഗാൾ
ശമ്പളവും സുരക്ഷയുമില്ലാതെ നഴ്‌സുമാരെ ജോലി ചെയ്യാൻ നിർബന്ധിച്ചതിനെതിരെ ദേശീയ വനിത കമ്മിഷൻ

By

Published : May 22, 2020, 10:45 AM IST

ന്യൂഡൽഹി: ശമ്പളവും സുരക്ഷയുമില്ലാതെ നഴ്‌സുമാരെ ജോലി ചെയ്യാൻ നിർബന്ധിച്ചതിനെതിരെ നടപടിയെടുത്ത് ദേശീയ വനിത കമ്മിഷൻ. പ്രശ്‌നത്തെ തുടർന്ന് 300 നഴ്‌സുമാരാണ് കൊൽക്കത്തയിൽ നിന്നും മണിപ്പൂരിലേക്ക് തിരിച്ചുപോയത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് വേണമെന്നും ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കമ്മിഷൻ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി രാജിവ സിൻഹക്ക് കത്തയച്ചു.

ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രികളിൽ 6,500 നഴ്‌സുമാർ ജോലി ചെയ്യുന്നു. ഇവരിൽ 5,000 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. മണിപ്പൂരിൽ നിന്നുള്ള 300 നഴ്‌സുമാരടക്കം 500 ഇപ്പോൾ സ്വദേശത്ത് പോയി. കൊൽക്കത്തയിലെ മണിപ്പൂരി സംഘടന ആശുപത്രികളെയും സർക്കാരിനെയും പ്രശ്‌നം അറിയിച്ചിട്ടുണ്ട്.

സുരക്ഷ, ശമ്പളം വെട്ടിക്കുറയ്ക്കൽ, ജോലി ചെയ്യുന്ന അന്തരീക്ഷം, താമസ പ്രശ്‌നം, മാനസികാവസ്ഥ തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നഴ്‌സുമാർ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ ഗൗരവമായി എടുത്തുവെന്നും കമ്മിഷൻ അറിയിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഉപദ്രവിക്കുന്ന ആദ്യ സംഭവമല്ല ഇത്. മെയ് 17ന് നാഗാലാൻഡിൽ നിന്നുള്ള അഞ്ച് പെൺകുട്ടികൾ മഹാരാഷ്ട്രയിൽ വംശീയവും ലൈംഗികവുമായ പീഡിപ്പിക്കപ്പെട്ടു. ഇതിനുമുമ്പ് പൂനെയിൽ ജോലി ചെയ്യുന്ന രണ്ട് നാഗാലാൻഡ് സ്വദേശിനികളെ രണ്ട് പേർ ചേർന്ന് പീഡിപ്പിക്കുകയും നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മഹാരാഷ്ട്രയിൽ മൂന്ന് നാഗാലാൻഡ് സ്ത്രീകൾ താമസിക്കുന്ന വീട്ടിലെ ഉടമസ്ഥൻ സ്‌ത്രീകളോട് മോശമായി പെരുമാറിയ സംഭവവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details