ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കസ്‌ഗഞ്ചില്‍ 60 വയസുകാരിയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ കുറ്റവാളിക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിത കമ്മിഷൻ ഡിജിപിക്ക് കത്തയച്ചു. സ്‌ത്രീയെ വെടിവെക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് പ്രതിക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ വനിത കമ്മിഷൻ രംഗത്തെത്തിയത്.
കസ്‌ഗഞ്ച് കൊലപാതകം; പ്രതിക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ദേശീയ വനിത കമ്മിഷൻ - ഡിജിപിക്ക് കത്തെഴുതി
സ്‌ത്രീയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ വെടി വെക്കുകയും ചെയ്യുന്ന വീഡിയോയാണ് വനിത കമ്മിഷന് ലഭിച്ചത്.
പ്രതി സ്‌ത്രീയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ വെടി വെക്കുകയുമായിരുന്നു. അയല്‍വാസികൾ ദൃശ്യങ്ങൾ പകര്‍ത്തിയെങ്കിലും ആരും അവരെ രക്ഷിക്കാൻ മുന്നോട്ട് വന്നില്ല. സംഭവത്തിന്‍റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് വനിത കമ്മിഷന് ലഭിച്ചത്. അതേസമയം സംഭവത്തില്‍ മോനു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിയെ ഒളിവില്‍ കഴിയാൻ സഹായിച്ച ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയ അയല്‍വാസിയും നിയമനടപടി നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.